20 April 2024 Saturday

രോഗിയുമായെത്തിയ ആംബുലൻസ്​ മറിഞ്ഞ് അപകടം, രോഗി മരിച്ചു 

ckmnews

കലൂര്‍: കലൂരിൽ രോഗിയുമായി വന്ന ആംബുലൻസ്​ മറിഞ്ഞ് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു.  പറവൂർ സ്വദേശി വിനീതയാണ് (65) മരിച്ചത്​. അപകടത്തിൽപ്പെട്ട ആംബുലൻസിൽ നിന്നും വിനീതയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. പറവൂർ ഡോൺ ബോസ്​കോ ഹോസ്​പിറ്റലിൽ നിന്ന്​ ലിസി ആശുപത്രിയിലേക്ക് രോഗി​യെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർക്ക് എതിരെ കേസ് എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തത്.