29 March 2024 Friday

ലഹരിവിരുദ്ധ ബോധവൽക്കരണവും സമ്മാനദാനവും അനുമോദനവും നാളെ നടക്കും

ckmnews


ചങ്ങരംകുളം:ചെറവല്ലൂർ സ്നേഹ കലാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ലഹരിവിരുദ്ധ ബോധവൽക്കരണവും സമ്മാനദാനവും അനുമോദനവും നാളെ നടക്കും.ഞായറാഴ്ച വൈകിയിട്ട് ചെറവല്ലൂർ മദ്രസ ഹാളിൽ നടക്കുന്ന പരിപാടിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം,ചെറുകഥാ മത്സര വിജയികൾ ക്കുള്ള സമ്മാനദാനം,എസ്എസ്എൽസി, പ്ലസ് വിദ്യാർഥികളെ ആദരിക്കൽ, പുസ്തക പ്രകാശനം എന്നിവ നടക്കും.ചടങ്ങ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് പൊന്നാനി അസി.സബ് ഇൻസ്പെക്ടർ എം.റുബീന നേതൃത്വം നൽകും. സ്വർ ണ മുടിയുള്ള പെൺകുട്ടി എന്ന ആലങ്കോട് അബ്ദുൽ കലാമിന്റെ പുസ്തകം റഫീഖ് അഹമ്മദിൽ നിന്ന് റെജി തലേക്കര ഏറ്റുവാങ്ങും