20 April 2024 Saturday

ഹാര്‍ബറില്‍ സോളാര്‍ പാനലുകള്‍ക്ക് തീ പിടിച്ചു

ckmnews

പൊന്നാനി:ഫിഷിംഗ് ഹാർബറിലെ പുൽക്കാടുകൾക്ക് തീപിടിച്ച് സോളാർ പാനലുകൾക്ക് നാശനഷ്ടം. 40 ഓളം വരുന്ന സോളാർ പാനലുകളിൽ പത്തോളം പാനലുകളിലേക്ക് തീ പടർന്നു. 20 പാനലുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഇന്ന് കാലത്ത് ഒമ്പത് മണിയോടടുതാണ് സംഭവം. അതുവഴി വന്ന വഴിയാത്രക്കാരനാണ് തീപിടുത്തം കണ്ടത്.. ഉടനെതന്നെ അദ്ദേഹം തുറമുഖ ഡിപ്പാർട്ട്മെന്റിനെ വിവരമറിയിച്ചു. അവിടെ മറ്റു ജീവനക്കാർ ഇല്ലാത്തതിനാൽ അദ്ദേഹം തന്നെ തീയണക്കാൻ ശ്രമിക്കുകയും ഫയർഫോഴ്സിനെ വിവരം അറിയിയിക്കുകയും ചെയ്തു.

ഈ ഭാഗങ്ങൾ കാടുപിടിച്ചു കിടക്കുകയാണ് കൂടാതെ ഈ ഭാഗങ്ങളിൽ നിറയെ മാലിന്യവും കാണാം. 


റിപ്പോർട്ട്: മുഹമ്മദ് നവാസ് കോടമ്പിയകം