19 April 2024 Friday

യുവതി തീരുമാനം മാറ്റി; വനിതാ പൊലീസ് സ്റ്റേഷനിലെത്തിയ നിലമ്പൂര്‍ സ്വദേശി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ckmnews

കോഴിക്കോട് : കാണാതായ യുവതിക്കൊപ്പം കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് കാണാതായ ഇരുപത്തിയാറുകാരിയുമായ വിവാഹിതയ്ക്കൊപ്പം ഹാജരായ മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച മുതൽ യുവതിയെ കാണാതായെന്ന് കാണിച്ച് തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 


പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇവർ കോഴിക്കോട് വനിതാ സ്റ്റേഷനിൽ എത്തുന്നതും തങ്ങൾ രണ്ടുപേരും ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചെന്ന് അറിയിക്കുന്നതും. യുവതിക്കെതിരെ തിരുവനന്തപുരത്ത് കേസുള്ളതിനാൽ യുവതിയെ കസ്റ്റഡിയിൽവെക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനിടയിലാണ് സ്റ്റേഷനിൽ യുവാവും യുവതിയും തമ്മിൽ മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി.