29 March 2024 Friday

ജൻമ നാടിന്റെ ദൃശ്യ ഭംഗി പകർത്തി ഷാജിമോൻ താഴത്തേതിൽ

ckmnews

ജൻമ നാടിന്റെ ദൃശ്യ ഭംഗി പകർത്തി ഷാജിമോൻ താഴത്തേതിൽ


ചങ്ങരംകുളം:നന്നംമുക്ക് മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രവാസിയും ഖത്തറിലെ ബിസിനസ്സുകാരനുമായ ഷാജിമോൻ താഴത്തേതിൽ ഇന്നലെ വൈകീട്ട് സ്രായിൽ കടവ് പാലത്തിന് സമീപത്ത് നിന്നും വൈകുന്നേരം സൂര്യാസ്തമയ സമയത്ത് എടുത്ത ഫോട്ടോ ഏവരുടെയും മനസ്സ് കുളിരണിയിക്കുന്ന ഫോട്ടോയായി മാറിയിരിക്കുകയാണ്.തികച്ചും പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോക്ക് സമാനമാണ് ഈ ഫോട്ടോ. കുറച്ച് ദിവസത്തെ ലീവിനായി നാട്ടിലെത്തിയ വ്യക്തിയാണ് ഷാജിമോൻ.ജി എച്ച് എസ് മൂക്കുതലയിലെ 1988 ബാച്ചിലെ സഹപാഠികൾക്കായി കാണാനായി ഈ ഫോട്ടോ ഗ്രൂപ്പിൽ ഇട്ടതോടെ വൈറൽ ആയി എന്ന് തന്നെ പറയാം. നന്നംമുക്ക് സ്രായീൽക്കടവിന്റെ ഭംഗിയാർന്ന ഫോട്ടോ ഇത്രയും ഭംഗിയാവുമെന്നോ ഇത്രയും പ്രചാരമാകുമെന്നോ ഷാജി മോൻ കരുതിയതുമില്ല.സന്ധ്യാസമയത്തെ ഈ ഫോട്ടോക്ക് തികച്ചും ജീവൻ ഉള്ള പോലെ ഉണ്ട് എന്ന് തന്നെ പറയാം. ഈ ഫോട്ടോ കണ്ടപ്പോൾ

 കൂടെ പഠിച്ച  സഹപാഠികൾ ഈ ഫോട്ടോ പ്രദർശന മത്സരങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് ഷാജിമോനോട് ആവശ്യപ്പെടുകയും സഹപാഠികൾ തന്നെ ഫോട്ടോ വൈറലാക്കുകയും ചെയ്തു. കുറച്ച് ദിവസത്തെ ലീവിനെത്തിയ ഷാജിമോൻ തൊട്ടടുത്ത ദിവസം ഖത്തറിലേക്ക് യാത്ര തിരിക്കും.ഭാര്യ സ്കൂളിൽ ടീച്ചറാണ്. മക്കൾ സ്കൂളിൽ പഠിക്കുന്നു. ഫോട്ടോക്കൊപ്പം തന്റെ ഭാവനയിലെ കവിതയും ചേർത്തിട്ടുണ്ട് പ്രവാസിയായ ഷാജിമോൻ.പെരുന്തുരുത്തി. ഒതളൂർ, പഴഞ്ഞി  തുടങ്ങിയ പ്രദേങ്ങൾ സംഗമിക്കുന്ന സ്ഥലമെന്നതും മലപ്പുറം : തൃശൂർ ജില്ലാ സംഗമ സ്ഥലം കൂടിയാണ് ഇത് എന്നതും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. വിവിധ തരം പക്ഷികൾ വിവിധ സീസണിൽ ഇവിടെ വന്ന് പോകാറുണ്ട്. നിരവധി പേർ കാലത്തും വൈകീട്ടും നടക്കാനും ഒപ്പം പ്രകൃതി ഭംഗി ആസ്വദിക്കാനായി നിരവധി പേർ ഇവിടെ എത്തുന്നു. വണ്ടികൾക്ക് നിർത്തി ഇടാൻ വിശാലമായ പാർക്കിങ്ങ് സൗകര്യവും ഇരിക്കാനുള്ള ഇരിപ്പിടവും പൊതു കക്കൂസ് സൗകര്യവും പഞ്ചായത്തുകൾ നിർമ്മിച്ച് നൽകിയാൽ സ്ഥലം സന്ദർശിക്കാനെത്തുന്ന ആളുകൾക്ക് കൂടുതൽ ഗുണകരമാകും



റിപ്പോർട്ട്

കണ്ണൻ പന്താവൂർ