19 April 2024 Friday

ചിറകിൽ നിന്ന് തീപ്പൊരി ; ദില്ലിയിൽ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

ckmnews

ദില്ലി: ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഇൻഡിഗോ വിമാനം  ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എഞ്ചിനിൽ തീപ്പൊരി കണ്ടതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. 


ദില്ലിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്. ഇൻഡിഗോ 6E-2131 വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. എയർബസ് എ-320 വിമാനത്തിൽ 184 പേരാണ് ഉണ്ടായിരുന്നത്. രാത്രി 9.45 ഓടെയാണ് സംഭവം. യാത്രക്കാരെ ഉടൻ പുറത്തിറക്കിയില്ല. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി  മറ്റൊരു വിമാനത്തിൽ അയച്ചു.