25 April 2024 Thursday

എടപ്പാൾ മേൽപാലത്തിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു

ckmnews

എടപ്പാൾ മേൽപാലത്തിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു


എടപ്പാൾ:മേൽപാലത്തിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി എട്ടരയോടെ കുറ്റിപ്പുറം ഭാഗത്തേക്ക് പോയിരുന്ന കാറും തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം.ഗുരുതരമായ പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരനായ തിരുനാവായ സ്വദേശി പടിക്കപറമ്പിൽ  അഷറഫ്(36)നെ  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ യാത്രക്കാരായ എടപ്പാൾ കോലളമ്പ് സ്വദേശികളായ മൂന്നംഗ കുടുബത്തിനും പരിക്കേറ്റു.ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു