16 April 2024 Tuesday

പൊന്നാനി നിയോജക മണ്ഡലത്തിൽ മെമ്പർഷിപ്പ് പ്രവർത്തനം ഊർജ്ജിതമാക്കി മുസ്‌ലിം ലീഗ്

ckmnews

പൊന്നാനി നിയോജക മണ്ഡലത്തിൽ മെമ്പർഷിപ്പ് പ്രവർത്തനം ഊർജ്ജിതമാക്കി മുസ്‌ലിം ലീഗ്


ചങ്ങരംകുളം:നവംബർ 1മുതൽ 30 വരെ നടക്കുന്ന മുസ്‌ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കാൻ പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് നേതൃ യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ അഹമ്മദ് ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു,ഒക്ടോബർ 31 നകം പഞ്ചായത്ത്‌ തല യോഗങ്ങൾ പൂർത്തിയാക്കും.ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ കോക്കൂർ ഉദ്ഘാടനം ചെയ്‌തു.എം അബ്ദുള്ള കുട്ടി, മണ്ഡലം തിരഞ്ഞെടുപ്പ് സമിതി കൺവീനർ സി മുഹമ്മദാലി,അംഗം ഫൈസൽ എടശ്ശേരി,പി പി ഉമ്മർ,ഫൈസൽ ബാഫഖി തങ്ങൾ,അഡ്വക്കേറ്റ് വി ഐ എം അഷ്‌റഫ്‌, വി വി ഹമീദ്, ടി കെ അബ്ദുൾ റഷീദ്, വി കെ എം ഷാഫി,വി പി ഹുസൈൻ കോയ തങ്ങൾ,എം കെ അൻവർ, ബഷീർ കക്കിടിക്കൽ, പി പി യൂസഫലി,സി എം യൂസഫ്,ഷമീർ ഇടിയാട്ടയിൽ,ഷബീർ ബിയ്യം,വി മുഹമ്മദുണ്ണി ഹാജി, സി കെ വാപ്പനുഹാജി,എൻ പി മൊയ്‌ദുട്ടി ഹാജി, ഐ പി അബ്ദുള്ള, കെ സുബൈർ,എ വി അഹമ്മദ്, എം പി നിസാർ,ഉമ്മർ തലാപ്പിൽ, അബ്ദുൾ ഗനി.ടി കെ അബ്ദുൾ ഗഫൂർ, യു മുനീബ്, കെ സി ശിഹാബ്,അഷ്ഹർ പെരുമുക്ക്,ഹാരിസ് കോക്കൂർ, എ വി അബ്ദുറു, അഹ്‌റാസ് പാലപ്പെട്ടി പ്രസംഗിച്ചു,