28 March 2024 Thursday

ഭാരതപ്പുഴയിൽ ബലിതർപ്പണത്തിന് സ്ഥിരം സംവിധാനങ്ങൾ ഒരുക്കാൻ അക്ബർ ഗ്രൂപ്പ് ഒരുങ്ങുന്നു

ckmnews

ഭാരതപ്പുഴയിൽ ബലിതർപ്പണത്തിന് സ്ഥിരം സംവിധാനങ്ങൾ ഒരുക്കാൻ അക്ബർ ഗ്രൂപ്പ് ഒരുങ്ങുന്നു


പൊന്നാനി :ഭാരതപ്പുഴയിലെ കർമ റോഡിലെ കുറ്റിക്കാട് പ്രദേശത്ത് ബലിതർപ്പണം നടത്താൻ സ്ഥിരം സംവിധാനമൊരുക്കാൻ അക്ബർ ഗ്രൂപ്പ്.വർഷങ്ങളായി ഭാരതപ്പുഴയിലെ കുറ്റിപ്രദേശത്ത് കർമ റോഡരികിലാണ് കർക്കടകം, തുലാം മാസങ്ങളിൽ കുറ്റിക്കാട് ക്ഷേത്രകമ്മിറ്റിയുടെയും വിശ്വചൈതന്യയുടെയും നേതൃത്വത്തിൽ ബലിതർപ്പണം നടത്തിവരുന്നത്.നൂറുകണക്കിനാളുകളാണ് ബലിതർപ്പണത്തിന് ഇവിടെ എത്തുന്നത്. എന്നാൽ ഇവിടെ പുഴയിലേക്കിറങ്ങാൻ സൗകര്യമില്ലാത്തത് പ്രയാസമുളവാക്കിയിരുന്നു.കുറ്റിക്കാട് ക്ഷേത്രഭാരവാഹികളും വിശ്വചൈതന്യ ഭാരവാഹികളും പ്രശ്നം അബ്ദുൾ നാസറിന്റെ ശ്രദ്ധയിൽപ്പെടുത്തി.തുടർന്ന് അദ്ദേഹം വ്യാഴാഴ്ച ഭാരതപ്പുഴയോരം സന്ദർശിച്ചു.കുറ്റിക്കാട് ഭാരതപ്പുഴയോരത്ത് ബലിതർപ്പണം നടത്താൻ തിരുനാവായയിലേതുപോലുള്ള പടികൾ നിർമിച്ച് ആധുനിക രീതിയിൽ സജ്ജീകരണം ഒരുക്കിക്കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.എത്രയുംവേഗം ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. ക്ഷേത്ര, വിശ്വചൈതന്യ ഭാരവാഹിതളായ ഇ.ജി. ഗണേശൻ, തുളസീദാസ് എന്നിവരും കർമ ബഷീറും അബ്ദുൾനാസറിനൊപ്പം ഉണ്ടായിരിന്നു.