23 April 2024 Tuesday

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

ckmnews

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു


കോഴിക്കോട്: മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം ഉഷ വീരേന്ദ്രകുമാർ(82) അന്തരിച്ചു. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.



ബെൽഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്.


വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവൻ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി എം.പി. വീരേന്ദ്രകുമാർ പടർന്നു പന്തലിച്ചപ്പോൾ അതിന്റെ വേരായിരുന്നു എല്ലാ അർഥത്തിലും ഉഷ.


ക്ഷമ, പക്വത, സഹനം; ഉഷയില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ ആര്‍ജിച്ചത്


മക്കൾ: എം.വി. ശ്രേയാംസ് കുമാർ (മാനേജിങ്ങ് ഡയറക്ടർ, മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കൾ: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബെംഗളൂരൂ).ഇന്നു വൈകീട്ടുവരെ കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ പൊതുദർശനം. നാളെ രാവിലെ വയനാട് കൽപ്പറ്റയിലെ വസതിയിൽ എത്തിക്കും. സംസ്കാരം നാളെ(ശനിയാഴ്ച്ച) ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് കൽപ്പറ്റ പുളിയാർമലയിലെ വീട്ടുവളപ്പിൽ.