24 April 2024 Wednesday

ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ ക്ലാസ്സും റാലിയും സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ യൂത്ത് വിങ്ങും എടപ്പാൾ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡും വെങ്ങിനിക്കര വായനശാലയും സംയുക്തമായി ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ ക്ലാസ്സും റാലിയും സംഘടിപ്പിച്ചു.വള്ളത്തോൾ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് വെങ്ങിനിക്കര വായനശാല സെക്രട്ടറി അജയൻ തെക്കാട്ട്

 സ്വാഗതം പറഞ്ഞു.വാർഡ്‌ മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് എടപ്പാൾ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ. ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം എഎസ്ഐ ഉഷ ബോധവൽക്കരണ ക്ലാസ് എടുത്തു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് മെമ്പറും കൂട്ടായ്‌മ മുൻ പ്രസിഡന്റു മായ കെപി റാബിയ

വെങ്ങിനിക്കര ഗ്രാമംകൂട്ടായ്മ യൂത്ത് വിങ്ങിന്റെ ലോഗോ പ്രകാശനം ചെയ്തു.ബ്ലോക് പഞ്ചായത്ത് മെമ്പർ

എൻആർ അനീഷ്,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പിപി വാസുദേവൻ മാസ്റ്റർ,വള്ളത്തോൾ വിദ്യാപീഠം പ്രിൻസിപ്പൽ &

ഗ്രാമം കൂട്ടായ്‌മ പ്രസിഡന്റ് ഐവി ടീച്ചർ,ഗ്രാമംകൂട്ടായ്‌മ സെക്രട്ടറി രാജീവ്‌ മാക്കോത്ത്,ഗ്രാമംകൂട്ടായ്‌മ

യൂത്ത് വിങ്‌

പ്രതിനിധി ശീതൾ എന്നിവർ പരിപാടിക്ക്  ആശംസയർപ്പിച്ച്

സംസാരിച്ചു.നാട്ടുകാർ ഗ്രാമം കൂട്ടായ്‌മ അംഗങ്ങൾ കൂട്ടായ്‌മ സമിതി & പ്രവർത്തക സമിതി,തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ തൊഴിൽ ചെയ്യുന്നവർ വിവിധ സംഘടനകൾ ജാതി മത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ എല്ലാവരും ഒന്നിച്ച് അണിനിരന്ന പരിപാടി പ്രൗഢ ഗംഭീരമായി. കൂട്ടായ്‌മ വൈസ് പ്രസിഡന്റ് പിവി വാസുദേവൻമാസ്റ്റർ

ചടങ്ങിന് നന്ദി പറഞ്ഞു