24 April 2024 Wednesday

കുന്നംകുളത്ത് അടുപ്പൂട്ടി പള്ളി പെരുന്നാൾ ആഘോഷത്തിനിടെ കിണറ്റിൽ വീണ് യുവാവിന് ഗുരുതര പരിക്ക്

ckmnews

കുന്നംകുളത്ത് അടുപൂട്ടിപള്ളി പെരുന്നാൾ ആഘോഷത്തിനിടെ യുവാവ് കിണറ്റിൽ വീണു. പഴഞ്ഞി പെങ്ങാമുക്ക് സ്വദേശി അശ്വിനാണ് കിണറ്റിൽ വീണത്. പള്ളിയുടെ പിൻവശത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് വീണത്. കൈവരി ഇല്ലാത്തതാണ് കിണർ. കുന്നംകുളത്ത് നിന്നും അഗ്നി രക്ഷാ സേനയെത്തി യുവാവിനെ കിണറ്റിൽ നിന്നും പുറത്തെടുത്തു. തലക്ക് ഗുരുതരപരിക്കേറ്റ അശ്വിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.