Alappuzha
ക്ഷേത്രത്തിൽ കവർച്ച; ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം കള്ളൻ കൊണ്ടുപോയത് 10 പവൻ

ആലപ്പുഴ: അരൂർ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തില്‍ തൊഴുത് വണങ്ങിയ ശേഷമാണ് കള്ളൻ മോഷണം നടത്തിയത്. തിരുവാഭരണം, കിരീടം, സ്വർണക്കൂട് എന്നിവ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 10 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മോഷണം നടത്തുന്നതിന് മുമ്പ് കള്ളൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മുണ്ടും ഷർട്ടും ധരിച്ച് മുഖംമൂടിയുമിട്ടാണ് ദൃശ്യങ്ങളിൽ കള്ളനെ കാണാനാകുന്നത്. തുടർന്ന് ശ്രീകോവിലിന് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയായിരുന്നു മോഷണം.