Idukki
ആനയെ കണ്ട് ഭയന്നോടിയ തൊഴിലാളി പാറയിൽ നിന്ന് വീണ് മരിച്ചു

ആനയെ കണ്ട് ഭയന്നോടിയ തൊഴിലാളി പാറയിൽ നിന്ന് വീണ് മരിച്ചു. അടിമാലി പീച്ചാട് സ്വകാര്യ എസ്റ്റേറ്റിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശി സുധർശനനാണ് (27) മരിച്ചത്. ആനയുടെ ആക്രമണത്തിൽ മറ്റൊരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇരട്ടയാർ സ്വദേശി ബെർണാസ് ആശുപത്രിയിൽ ചികിത്സ തേടി.