19 April 2024 Friday

പൊന്നാനി പള്ളപ്രം പാലത്തില്‍ വിള്ളല്‍ യാത്രക്കാരെ ഭീതിയിലാക്കുന്നു

ckmnews

പൊന്നാനി പള്ളപ്രം പാലത്തില്‍ വിള്ളല്‍ യാത്രക്കാരെ ഭീതിയിലാക്കുന്നു


പൊന്നാനി:പൊന്നാനി പള്ളപ്രം പാലത്തിൽ വിള്ളൽ വീണത് യാത്രക്കാരെ ഭീതിയിലാക്കുന്നു.പൊന്നാനി പള്ളപ്രം ബൈപ്പാസിലൂടെ പോകുന്ന വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോകുമ്പോൾ പാലത്തിന് ഇളക്കം അനുഭവപ്പെടുന്നതാണ് യാത്രക്കാരില്‍ ഭീതി ഉയർത്തുന്നത്.പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കുറ്റിപ്പുറം-പുതുപൊന്നാനി പാലത്തിന്റെ അവസാന ഭാഗമായ പള്ളപ്രം പാലം നിർമിക്കാൻ അനുമതിയായത്.നിർമാണം പൂർത്തിയാക്കാന്‍  ചെലവഴിച്ചത് 35.75 കോടി രൂപ.പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചു തുടങ്ങിയത് നാട്ടുകാർ പല തവണകളിലായി ചൂണ്ടിക്കാട്ടിയിരുന്നു.താൽക്കാലിക അറ്റകുറ്റപ്പണികൾ ഇടയ്ക്ക് നടത്തുകയും ചെയ്തിരുന്നു.ഇപ്പോൾ പാലത്തിന്റെ മുകൾഭാഗത്ത് വലിയ വിള്ളൽ വന്നതാണ് ഏറെ ആശങ്ക ഉയർത്തുന്നത്.വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ ഭാഗത്ത് ഇളക്കവും കൂടുതലാണ്. ആനപ്പടി ഭാഗത്തെ അപ്രോച്ച് റോഡിൽനിന്നു പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടക്കെണിയുള്ളത്. സ്ലാബുകൾ ഇളകി നിൽക്കുകയാണ്.