24 April 2024 Wednesday

കാലടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ്സ് നടത്തി

ckmnews



എടപ്പാൾ:"അക്ഷരമാണ് ലഹരി വായനയാണ് ലഹരി" എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കാലടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ എം.ഐ .എം ഹൈസ്കൂൾ മാണൂരിന്റെ സഹകരണത്തില്‍ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസലം കെ തിരുത്തി ഉദ്‌ഘാടനം ചെയതു. ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിന്‍സിപ്പല്‍ സി. കെ അന്‍വര്‍ സാദിഖ് , ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ. ജി ബാബു, ബഷീര്‍ തുറയാറ്റില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി. പി വാസുദേവന്‍, ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റര്‍ ബി. ഹരികുമാര്‍, സിവില്‍ എക്സൈസ് ഓഫീസർ ദിവ്യ സുനില്‍, പി. ടി. എ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ വി. പി, വായനശാല സെക്രട്ടറി കെ. അരവിന്ദന്‍, പി. മോഹനന്‍, പി. രാജന്‍, പി. കെ ബക്കര്‍, എന്‍. ഹരിദാസന്‍,ആരോഗ്യ പ്രവര്‍ത്തകരായ സതീഷ് അയ്യാപ്പില്‍, സപ്ന സാഗര്‍, സി. ബീന, അല്‍ഫോണ്‍സ മാത്യു, എന്നിവർ സംസാരിച്ചു.