16 April 2024 Tuesday

പുരുഷ, വനിതാ താരങ്ങൾക്ക് തുല്യമായ മാച്ച് ഫീ; ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ

ckmnews

ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ ലഭിക്കുക തുല്യമായ മാച്ച് ഫീ. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുരുഷ, വനിതാ താരങ്ങൾക്ക് തുല്യവേതനം നൽകുന്നതിലേക്കുള്ള ആദ്യ പടിയായാണ് ഈ ചരിത്ര പ്രഖ്യാപനം കണക്കാക്കപ്പെടുന്നത്. 


തുല്യ മാച്ച് ഫീ പ്രഖ്യാപനം നടപ്പാക്കുമ്പോൾ താരങ്ങൾക്ക് ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി-20യ്ക്ക് 3 ലക്ഷം രൂപയും ലഭിക്കും. ഇന്ത്യയുടെ മുൻ താരം മിതാലി രാജ് ബിസിസിഐ തീരുമാനത്തെ പിന്തുണച്ചു. താരം ബിസിസിഐയ്ക്കും ജയ് ഷായ്ക്കും നന്ദി അറിയിച്ചു.