16 April 2024 Tuesday

പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റി ഉജ്ജ്വല താരക പുരസ്‌കാര സമര്‍പ്പണം നടത്തി

ckmnews


പെരുമ്പിലാവ് :പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റിയും അൻസാർ സ്പെഷൽ സ്കൂളും സംയുക്തമായി ഉജ്‌ജ്വല താരക പുരസ്കാരം സമ്മാനിച്ചു.പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അൻസാർ സ്പെഷൽ സ്കൂൾ വിദ്യാർത്ഥിനി ആദികക്കുള്ള 

പ്രകൃതി സംരക്ഷണ സംഘത്തിന്റെ ഉജ്‌ജ്വല താരക പുരസ്ക്കാരം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ ആദരവ് നൽകി കൊണ്ട്  ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കോർഡിനേറ്റർ ജയ പ്രകാശ് കേച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ

ഗിന്നസ് വേൾഡ് റെക്കോർഡർ (സൗണ്ട് മാജിക് ) പ്രതിജ്‌ഞൻ മുഖ്യാതിഥിയായി . വൃക്ഷ തൈ കൈമാറ്റം പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ നിർവ്വഹിച്ചു. അൻസാരി ചാരിറ്റബിൾ ട്രസ്റ്റ് സി ഇ ഒ ഡോ. നജീബ് അബ്ദുൾ ജലാൽ  മുഖ്യപ്രഭാഷണം നടത്തി. കടവല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം ഉഷ ശശികുമാർ സമ്മാനദാനം നിർവ്വഹിച്ചു. പി.ടി. എ പ്രസിഡണ്ട് സലിം തൃത്താല , പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മറ്റി മീഡിയാ കോർഡിനേറ്റർ റഫീഖ് കടവല്ലൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പുരസ്ക്കാര ജേതാവിന്റെ പിതാവ് മധു മറുപടി പ്രസംഗം നടത്തി. പ്രധാനാധ്യാപിക ലത ബാലകൃഷ്ണൻ സ്വാഗതവും അദ്ധ്യാപകൻ അബ്ദുൾ ആഷിക് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി ഗിന്നസ് വേൾഡ് റെക്കോർഡർ പ്രതിജ്ഞൻ മാജിക്കും മിമിക്രി കലാവിരുന്നും നടത്തി.