25 April 2024 Thursday

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് വാർഡ്മെമ്പർ കെ എ ജബ്ബാറിന്റെ അധ്യക്ഷതയിൽ ചേർന്നു.പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ വിശിഷ്ടാതിഥിയായി കെ. എം.ബാബുരാജ് വിമുക്തി കോർഡിനേറ്റർ & പ്രിവെന്റീവ് ഓഫീസർ എക്സൈസ് റെയ്ഞ്ച്

 ഓഫീസറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.മൂക്കുതല പി എച്ച് സി. യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിനി ജേക്കബ് " ബാലമിത്ര" കുഷ്ഠരോഗ  നിർണയ പരിപാടിയെ കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിച്ചു.ചടങ്ങിൽ ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു പ്രസ്തുത ചടങ്ങിന് പിടി എ പ്രസിഡന്റ് പ്രേമദാസ് എം പി ടി എ പ്രസിഡണ്ട്  നസീമ ഹക്കീം, പൂർവ്വ വിദ്യാർത്ഥി സoഘടന പ്രസിഡണ്ട് എംപി മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു .എസ് ആർ ജി കൺവീനർ വിജിത പി നന്ദി പറഞ്ഞു.തുടർന്ന് പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ലഹരിക്കെതിരെ ഒരു കയ്യൊപ്പ് എന്ന പ്രവർത്തനത്തിൽ പങ്കു ചേർന്നു