25 April 2024 Thursday

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത

ckmnews

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത. വിഴിഞ്ഞം മുല്ലൂരിലും മുതലപ്പൊഴിയിലും കരയിലും കടലിലും സമരം ചെയ്യാനാണ് തീരുമാനം. നിയന്ത്രണങ്ങൾ ലംഘിച്ച് പദ്ധതിപ്രദേശത്തേക്ക് കടക്കാനും ആലോചനയുണ്ട്. തത്കാലം സമവായ ചർച്ചകൾ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സമരം ശക്തമാക്കാനുള്ള സമരസമിതിയുടെ തീരുമാനം 


വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കുക, മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക തുടങ്ങി ഏഴിന ആവശ്യങ്ങൾക്കായുള്ള മത്സ്യത്തൊഴിലാളി സമരമിന്ന് നൂറാംദിനം.