25 April 2024 Thursday

പാലക്കാട് വീട്ടമ്മ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ckmnews

പാലക്കാട് കാടാംക്കോട് ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ആത്മഹത്യ ചെയ്തു. നെന്മാറ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാടാംക്കോടുള്ള ബിൽടെക് എന്ന ഫ്ലാറ്റിലെ മുകളിലത്തെ നിലയിൽ നിന്ന് വീട്ടമ്മ താഴേക്ക് ചാടിയത്. ഇവരും മകളുമായിരുന്നു ഫ്ലാറ്റിൽ താമസമുണ്ടായിരുന്നത്. എന്താണ് യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്നുള്ളത് വ്യക്തമല്ല