29 March 2024 Friday

ആലംകോട് സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചു

ckmnews

ആലംകോട് സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചു


ചങ്ങരംകുളം:ആലംകോട് സ്വദേശിയായ യുവാവ് കുടുംബ ക്ഷേത്രത്തിന് മുന്നില്‍ തൂങ്ങി മരിച്ചു.ആലംകോട് അവറാന്‍പടിയില്‍ താമസിക്കുന്ന കക്കാട്ട് മന നാരായണന്‍ നമ്പൂതിരിയുടെ മകന്‍  ഗോകുല്‍(29)ആണ് വീടിന് സമീപത്തെ കുടുംബ ക്ഷേത്രത്തിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ചത്.ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരഞ്ഞ് പോയപ്പോഴാണ് ക്ഷേത്രത്തിന് മുന്‍വശത്തെ മരത്തിന് മുകളില്‍ തൂങ്ങിയ നിലയില്‍ ഗോകുലിനെ കണ്ടെത്തിയത്.തുടര്‍ന്ന് വീട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കേച്ചേരിയിലെ സ്വകാര്യ കോളേജില്‍ അധ്യാപകനായിരുന്ന ഗോകുല്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്.സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച കോവിഡ് ടെസ്റ്റിന് ശേഷം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.മാതാവ് രമ ഭാര്യ ദേവിക

സഹോദരന്‍ അനില്‍