23 April 2024 Tuesday

1986-87 എസ് എസ് സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ എടപ്പാൾ ഹൈസ്‌കൂളിൽ തെളിനീർ പദ്ധതിക്ക് തുടക്കം

ckmnews

1986-87 എസ് എസ് സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ എടപ്പാൾ ഹൈസ്‌കൂളിൽ തെളിനീർ പദ്ധതിക്ക് തുടക്കം


പഴയകാല പഠിതാക്കൾ  പുതിയ  തലമുറയിലെ  കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ശുദ്ധജല കുടിവെള്ള  പദ്ധതിയുടെ സമർപ്പണം എടപ്പാൾ ഹയർ  സെക്കന്ററി സ്കൂളിൽ നടന്നു.1986-87 എസ് എസ് സി ബാച്ചിലെ പൂർവ  വിദ്യാർത്ഥികളുടെ  കൂട്ടായ്മയിൽ രൂപം  കൊണ്ട പദ്ധതി വളാഞ്ചേരി   സബ് ഇൻസ്‌പെക്ടറും  പൂർവ  വിദ്യാർത്ഥിയുമായ സുധീർ ഉത്ഘാടനം  നിർവഹിച്ചു.അലിമോൻ പൂക്കറത്തറ  അധ്യക്ഷത വഹിച്ച  ചടങ്ങിൽ  സ്കൂൾ പ്രിൻസിപ്പൽ ഗഫൂർ  മാസ്റ്റർ മുഖ്യ  പ്രഭാഷണം  നടത്തി.ഗീത എൻ സ്വാഗതവും  പ്രസാദ് കെ.വി നന്ദിയും പറഞ്ഞു. ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ്  സരോജിനി ടീച്ചർ , പി.ടി.എ പ്രസിഡണ്ട്  അഡ്വ :കബീർ, മുൻകാല പി.ടി.എ പ്രസിഡണ്ട് സലാം  പോത്തന്നൂർ, പൂർവ വിദ്യാർത്ഥി കളായ ശ്രീകാന്ത്, സൂരജ് ബാബു, പ്രസീത, സജിനി എന്നിവർ ആശംസകൾ  അർപ്പിച്ചു. ഡ്രീം ലൈറ്റ് വാട്ടർ ടെക്നോളജിയുടെ പ്രീതിനിധി സുനിൽ പദ്ധതിയുടെ വിശദീകരണവും നൽകി.