24 April 2024 Wednesday

എടപ്പാളിലെ സി സി ടി വി ക്യാമറകൾ കരാറുകാരൻ ഊരിയെടുത്തു

ckmnews


എടപ്പാൾ:  എടപ്പാൾ ടൗണിൽ മേൽപാലത്തിന് താഴെ കഴിഞ്ഞ മാസമാണ് സി സി ടി വി ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കിൽ എത്തിയ സംഘം സ്ഫോടകവസ്തു കത്തിച്ച ദൃശ്യങ്ങൾ ശേഖരിക്കാൻ സി സി ടി വി പരിശോധിക്കാൻ 

ഉദ്യോഗസ്ഥർ എത്തിയപ്പോൾ മോണിറ്റർ കാണാനായില്ല.തുടർന്ന് അന്വേഷിച്ചപ്പോഴാണ് പണമടക്കാത്തതിനാൽ

ഊരിക്കൊണ്ടു പോയതാണെന്ന് അറിഞ്ഞത്.ദൃശ്യങ്ങൾ എടുക്കാൻ സ്ഥാപിച്ച കമ്പനിയെ വിളിച്ചു വരുത്തി മോണിറ്റർ കൊണ്ട് വന്നാണ് ദൃശ്യം എടുത്തത്.ക്യാമറ സ്ഥാപിച്ച സ്ഥാപനത്തിന് പണം

നൽകാതെ വന്നതോടെ  ബുധനാഴ്ച കമ്പനി ഉടമകളുടെ നിർദ്ദേശപ്രകാരം തൊഴിലാളികൾ ക്യാമറ ഊരി കൊണ്ട് പോവുകയായിരുന്നു.കരാർ നൽകിയ കരാറുകാർ പണം നൽകാമെന്ന് പറഞ്ഞു ഇതുവരെയും പണം നൽകാത്തത്തിനാലാണ് ക്യാമറ ഊരിയത്.