19 April 2024 Friday

ഗാനസന്ധ്യയും അനു മോദന ചടങ്ങും സംഘടിപ്പിച്ചു

ckmnews

ഗാനസന്ധ്യയും അനു മോദന ചടങ്ങും സംഘടിപ്പിച്ചു


ചങ്ങരംകുളം:എസ്എഫ്ഐ,ഡിവൈഎഫ്ഐ,സിപിഐഎം സംയുക്തമായി ചേലക്കടവത്ത് ഗാനസന്ധ്യയും അനു മോദന ചടങ്ങും സംഘടിപ്പിച്ചു.സംസ്ഥാന സ്കൂൾ കായികമേളയിൽ ഗോൾഡ് മെഡൽ ജേതാവായ പ്രാർത്ഥനക്കും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദന ചടങ്ങും ഉപഹാര സമർപ്പണവും സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ ഉദ്ഘാടനം ചെയ്തു.ചേലക്കടവ് ബ്രാഞ്ച് സെക്രട്ടറിയും നന്നംമുക്ക് ലോക്കൽകമ്മിറ്റി അംഗവുമായ ജെനു മൂകുതല സ്വാഗതം പറഞ്ഞു.ഡിവൈഎഫ്ഐചേലക്കടവ് യുണിറ്റ് സെക്രട്ടറി സുമേഷ് അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗം കരീം കോഴിക്കൽ,നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ. പി. പ്രവീൺ, പെരുമ്പടപ്പ് ബ്ലോക്ക് ഡിവിഷൻ മെമ്പർ കരുണാകരൻ പെരുമുക്ക്, ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രസിഡൻ്റ് കരുണാകരൻ സി,ഡിവൈഎഫ്ഐ ചേലക്കടവ് യുണിറ്റ് പ്രസിഡൻ്റ് സുബാഷ് ചന്ദ്രൻ,എസ്എഫ്ഐ ചേലക്കടവ് യൂണിറ്റ് സെക്രട്ടറി അഭിനവ് ടി ബാലൻ പ്രസിഡൻ്റ് ഷെഹാന എന്നിവർ ആശംസകൾ അർപ്പിച്ചു.ബ്രാഞ്ച് അംഗം ഷക്കീർ നന്ദി പറഞ്ഞു.തുടർന്ന്

ശ്രീരാഗം മ്യൂസിക് സ്കൂളിൻ്റെ ഗായകരായ സുബാഷ് ചന്ദ്രൻ, രചന പ്രകാശൻ, പ്രതീജ എന്നിവർ അവതരിപ്പിച്ച  ഗാന സന്ധ്യയും അരങ്ങേറി.