29 March 2024 Friday

കറൻസി നോട്ടുകളിൽ ഗാന്ധിജിയോടൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേർക്കണം: കെജ്‌രിവാൾ

ckmnews

വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേർക്കണം. ഹിന്ദു ദൈവങ്ങളായ ​ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു 


മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേർക്കുന്നത് ഇന്ത്യയ്ക്ക് അഭിവൃദ്ധി കൊണ്ടുവരും. ഇക്കാര്യം പ്രധാനമന്ത്രിയോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടുമെന്നും കെജ്‌രിവാൾ പറഞ്ഞു.


കറൻസി നോട്ടുകൾ മാറ്റാനല്ല താൻ ആവശ്യപ്പെടുന്നതെന്നും ലക്ഷ്മിയുടെയും ഗ​ണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. “എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അപ്പോൾ ഈ ചിത്രങ്ങൾ ചേർക്കാം”. രണ്ട് ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.