19 April 2024 Friday

കുറ്റിപ്പുറം പാലത്തിൽ 21-ന് രാത്രി ഒൻപതുമുതൽ ഗതാഗത നിയന്ത്രണം

ckmnews

കുറ്റിപ്പുറം: ഉപരിതലം നവീകരിക്കുന്നതിനാൽ ശനിയാഴ്ചരാത്രി ഒൻപതുമുതൽ ഞായറാഴ്ച രാവിലെ ആറുവരെ കുറ്റിപ്പുറം പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കോഴിക്കോട് ഭാഗത്തേക്ക് ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കും. കോഴിക്കോട്ടുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് ഭാരവാഹനങ്ങൾ ഒഴികെ മുഴുവൻ യാത്രവാഹനങ്ങൾക്കും പാലത്തിലൂടെ കടന്നുപോകാം. കോഴിക്കോട്ടുനിന്ന് തൃശ്ശൂർ, പൊന്നാനി ഭാഗത്തേക്കുള്ള ഭാരവാഹനങ്ങളും തൃശ്ശൂർ പൊന്നാനി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും കുറ്റിപ്പുറം പാലത്തിൽ പ്രവേശിക്കാതെ തിരിഞ്ഞുപോകണം.

തൃശ്ശൂർ ഭാഗത്തേക്ക്‌ (ഭാരവാഹനങ്ങൾക്ക്)

എടരിക്കോടുനിന്ന് തിരിഞ്ഞ് തിരൂർ ചമ്രവട്ടം പാലംവഴി

2. പുത്തനത്താണിയിൽനിന്ന് തിരിഞ്ഞ് തിരുനാവായ-കൊടയ്ക്കൽ-ആലത്തിയൂർ- ചമ്രവട്ടം പാലംവഴി

3. വളാഞ്ചേരി-കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴി

കോഴിക്കോട് ഭാഗത്തേക്ക് (എല്ലാ വാഹനങ്ങളും)

പെരുമ്പിലാവ്-പട്ടാമ്പി-കൊപ്പം-വളാഞ്ചേരി

2. നടുവട്ടം കരിങ്കല്ലത്താണി-ചമ്രവട്ടം ജങ്ഷൻ-ചമ്രവട്ടം പാലംവഴി

3. എടപ്പാൾ-പൊന്നാനി-ചമ്രവട്ടം പാലംവഴി.