23 April 2024 Tuesday

എടപ്പാൾ ടൗണിൽ ഉഗ്ര ശബ്ദമുള്ള ഗുണ്ട് പൊട്ടിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്

ckmnews

എടപ്പാൾ ടൗണിൽ ഉഗ്ര ശബ്ദമുള്ള ഗുണ്ട് പൊട്ടിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്


എടപ്പാൾ: ബൈക്കിൽ എത്തിയ സംഘം  എടപ്പാൾ ടൗണിലെ റൗണ്ട് എബൗട്ടിന് മുകളിൽ ഗുണ്ട് പൊട്ടിച്ച

 സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് സംഭവം നടത്തിയവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.താനൂർ ഡിവൈഎസ്പി മൂസ വെള്ളികാടൻ, പൊന്നാനി സി ഐ വിനോദ് മേലാറ്റൂർ,  പെരുമ്പടപ്പ് സി ഐ വിമോദ്  തുടങ്ങിയവർ അടങ്ങിയ പോലീസ് സംഘം എടപ്പാളിൽ എത്തി  അന്വേഷണം ആരംഭിച്ചു.