29 March 2024 Friday

എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപത്ത് സ്ഫോടക വസ്തു പൊട്ടിച്ചു:ഉഗ്രശബ്ദത്തോടെ പൊട്ടി തെറിച്ചു ബൈക്കിലെത്തിയ യുവാക്കളെന്ന് സംശയം പോലീസ് അന്വേഷണം തുടങ്ങി

ckmnews

എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപത്ത് സ്ഫോടക വസ്തു പൊട്ടിച്ചു:ഉഗ്രശബ്ദത്തോടെ പൊട്ടി തെറിച്ചു


ബൈക്കിലെത്തിയ യുവാക്കളെന്ന് സംശയം പോലീസ് അന്വേഷണം തുടങ്ങി


എടപ്പാൾ :എടപ്പാൾ മേൽപാലത്തിന് താഴെ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിതെറി.ബൈക്കിലെത്തിയ യുവാക്കൾ ഉഗ്ര ശബ്ദമുള്ള ഗുണ്ട് പൊട്ടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.പൊട്ടി തെറിയിൽ റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്.സമീപത്തുനിന്നും സ്ഫോടകവസ്തു വിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു.സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്