28 March 2024 Thursday

ടിപ്പര്‍ ലോറിക്കടിയിൽ വീണ് ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ckmnews

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് കോളജ് വിദ്യാർത്ഥി മരിച്ചു. കീഴൂർ ദേവസ്വം ബോർഡ്  കോളേജിലെ വിദ്യാർത്ഥിയായിരുന്ന കാരിക്കോട് ചൂണ്ടക്കാലായിൽ എബിൻ പീറ്റർ ആണ് മരിച്ചത്. 19 വയസായിരുന്നു.


ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ  തലയോലപ്പറമ്പ് - പെരുവ റൂട്ടിലെ കീഴൂർ സായിപ്പ് കവലയ്ക്കു സമീപമായിരുന്നു അപകടം. ബൈക്കും ടിപ്പറും ഒരു ദിശയിൽ വരികയായിരുന്നു. ഇതിനിടെ എബിൻ പീറ്ററിന്റെ ബൈക്ക് ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിച്ചു. എന്നാൽ അപ്രതീക്ഷിതമായി ടിപ്പർ ലോറി വലത്തേയ്ക്കു വെട്ടിച്ചതോടെയാണ് അപകടമുണ്ടായത്.