29 March 2024 Friday

പാറേമ്പാടത്ത് ബസ്സിൽ നിന്ന് വീണ വയോധികന് പരിക്ക്

ckmnews


കുന്നംകുളം: പുറകിലെ ഡോർ അടക്കാതെ സർവീസ് നടത്തിയ ബസ്സിൽ നിന്ന് വീണ വയോധികന് പരിക്കേറ്റു. അക്കിക്കാവ് സ്വദേശി ഞാൽകണ്ണി വീട്ടിൽ  കുഞ്ഞുമോന്‍ (70) ആണ് പരിക്കേറ്റത്.  ഇന്ന് രാവിലെയായിരുന്നു സംഭവം. തൃശ്ശൂർ കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ജോണിസ് ബസ്സിൽ നിന്നാണ് വയോധികൻ വീണത്.