29 March 2024 Friday

മാതൃക ഡ്രൈവർക്ക് സ്വീകണം-ബോധവൽക്കരണ ക്ലാസ്സും ജിവനക്കാരെ ആദരിക്കലും നടത്തി

ckmnews


ചങ്ങരംകുളം:മോട്ടോർ വാഹന വകുപ്പും പൊന്നാനി താലൂക്ക് സംയുക്ത പ്രൈവറ്റ് ബസ് ഉടമ സംഘവും ചേർന്ന്  പ്രൈവറ്റ് ബസ്സ്‌ ജീവനക്കാർക്കായ് ബോധവൽക്കരണ ക്ലാസ്സും തൊഴിലാളികളെ ആദരിക്കൽ ചടങ്ങും നടത്തി. അപകടങ്ങളിൽ നിന്നുംരക്ഷ നേടുന്നതിനും വർദ്ധിച്ചു വരുന്ന മയക്കുമരുന്നു ഉപയോഗം ,അമിത വേഗ,തടയുന്നതിനും ബോധവൽക്കരണ ക്ലാസ് നടത്തി.ഏറ്റവും നല്ല ഡ്രൈവര്മാരിൽ മാതൃക ഡ്രൈവറായി 

പൊന്നാനി ചങ്ങരംകുളം - ചേലകടവ് സർവീസ് നടത്തുന്ന സിന്ദൂരം ബസ്സ്‌ ഡ്രൈവർ രവിയെ യെതിരഞ്ഞെടുത്തു.എടപ്പാൾ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉപഹാരം കൊടുത്തു.അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അഷ്‌റഫ്‌ പൊന്നാട അണിയിച്ച ചടങ്ങിൽ ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ബാലൻ കെ.കെ.ബി., സുജി അമ്പാടി, യു.കെ.മുഹമ്മദ്‌ , ശശി കുട്ടത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. .