25 April 2024 Thursday

ആര്യാടൻ മുഹമ്മദ്,കെസി അഹമ്മദ് അനുസ്മരണം വ്യാഴാഴ്ച ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആര്യാടൻ മുഹമ്മദ്,കെസി അഹമ്മദ് അനുസ്മരണം വ്യാഴാഴ്ച ചങ്ങരംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകിയിട്ട് 4 മണിക്ക് ചങ്ങരംകുളം ഒതളൂർ ഉണ്ണിയേട്ടൻ നഗറിൽ നടക്കുന്ന പരിപാടി കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും.പിടി അജയ്മോഹൻ,സി ഹരിദാസ്,വി സൈയ്ത് മുഹമ്മദ് തങ്ങൾ,അഡ്വക്കറ്റ് രോഹിത്ത്,അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂർ,എംവി ശ്രീധരൻമാസ്റ്റർ,കെഎം അനന്തകൃഷ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.ചടങ്ങിൽ കെസി അഹമ്മദിന്റെ നാമദേയത്തിൽ ചങ്ങരംകുളം സൈബർ കോൺഗ്രസ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മൂക്കുതല സ്വദേശിയായ സതീഷൻ പന്താവൂർ മന ക്ക് സമ്മാനിക്കും.സ്വാഗതസംഘം ഭാരവാഹികളായ നാഹിർ ആലുങ്ങൽ,പിടി കാദർ,പ്രണവം പ്രസാദ്,ഉമ്മർ കുളങ്ങര,എംവി ഉണ്ണികൃഷ്ണൻ,കെസി അലി,ഫൈസൽ സ്നേഹനഗർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു