28 March 2024 Thursday

നടുവട്ടത്ത് കടയിൽ കയറി കടയുടമയെയും സുഹൃത്തിനെയും അക്രമിച്ച സംഭവം നിരവധി കേസിലെ പ്രതിയായ യുവാവ് പിടിയിൽ

ckmnews

നടുവട്ടത്ത് കടയിൽ കയറി കടയുടമയെയും സുഹൃത്തിനെയും അക്രമിച്ച സംഭവം 


നിരവധി കേസിലെ പ്രതിയായ യുവാവ് പിടിയിൽ 


എടപ്പാൾ:നടുവട്ടം കരിങ്കല്ലത്താണി റോഡിൽ ശ്രീവത്സം മെഡിക്കൽ കോളേജിന്റെ മുന്നിൽ കടയിൽ കയറി ജീവനക്കാരെ അക്രമിച്ച സംഭവത്തിൽ ഐലക്കാട് സ്വദേശിയായ യുവാവ് പിടിയിൽ.പൊന്നാനിയിൽ കഞ്ചാവ് വിൽപന അടക്കം നിരവധി കേസിൽ പ്രതിയായ ഐലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരൺ (21)നെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ശ്രീവത്സം മെഡിക്കൽ കോളേജിന്റെ മുൻവശത്ത് വാമി കർട്ടൻ ആൻഡ് ഡെക്കോർ ഷോപ്പ് ഉടമ പൂക്കാത്തറ സ്വദേശി പട്ടന്മാര് വളപ്പിൽ ശുഹൈബ് (33)

കുറ്റിക്കാട്ടിൽ നീടും പുറത്ത് അജിത്ത് (24) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.പതിനഞ്ചോളം വരുന്ന സംഘമാണ് കടയിൽ കയറി ആക്രമം നടത്തി കടയുടമയെയും സുഹൃത്തിനെയും മർദ്ധിച്ചത്.സംഭവത്തിന് പിന്നിൽ ലഹരി സംഘങ്ങളാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.കേസിൽ പ്രധാന പ്രതി ഒളിവിലാണ്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു