24 April 2024 Wednesday

ആരോഗ്യ ഇൻഷുറൻസ് ( RSBY), കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി/ ആയുഷ്മാൻ ഭാരത് ആനുകൂല്യം ഇനി സൺറൈസ് ഹോസ്പിറ്റലിലും

ckmnews

ആരോഗ്യ ഇൻഷുറൻസ് ( RSBY), കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി/ ആയുഷ്മാൻ ഭാരത്  ആനുകൂല്യം ഇനി സൺറൈസ് ഹോസ്പിറ്റലിലും 


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായ ആയുഷ്മാൻ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇനി മുതൽ ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാക്കിയിരിക്കുന്നു. ആരോഗ്യ ഇൻഷുറൻസിന്  അർഹതയുള്ള എല്ലാവർക്കും സൗജന്യ കിടത്തി ചികിത്സ ഈ പദ്ധതിയിലൂടെ ലഭ്യമാണ്.   കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തത്തോടെ 2019 ഏപ്രിൽ 1 മുതൽ കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) /  ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി .  പദ്ധതി പ്രകാരം ആശുപതിയിൽ പ്രവേശിക്കപ്പെടുന്ന രോഗികൾക്ക് പ്രതിവർഷം  ചികിത്സകൾക്കായി പരമാവധി 5 ലക്ഷം രൂപ വരെയുള്ള കിടത്തി ചികിത്സാ സൗജന്യം ഈ പദ്ധതി മുഖാന്തരം ലഭ്യമാകുന്നു .പദ്ധതിയുടെ ഉപഭോക്താക്കൾക്കു 20/08/2020  മുതൽ ഈ സേവനം സൺറൈസ് ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട് .

കൂടുതൽ വിവരങ്ങൾക്ക് :9946112786 എന്ന നമ്പറിൽ ബന്ധപ്പെടുക.