19 April 2024 Friday

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ckmnews

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


എരമംഗലം:മാറഞ്ചേരി മൈത്രി വായനശാലയുടെ നേതൃത്വത്തിൽ"അക്ഷരമാണ് ലഹരി  വായനയാണ് ലഹരി"എന്ന സന്ദേശമുയർത്തികൊണ്ട് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.മാറഞ്ചേരി എയുഎംഎൽപി സ്കൂളിൽ നടന്ന പരിപാടി  ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് വി.വി.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ലഹരിയെന്ന വിപത്തിനെ കവിതയും,നാടകവും ഉദാഹരിച്ചു കൊണ്ട് വളരെ ലളിതമായി  അദ്ദേഹം അവതരിപ്പിച്ചു."അക്ഷരമാണ് ലഹരി വായനയാണ് ലഹരി  ബോധവത്കരണ ക്ലാസ്സ്‌,സിവിൽ എക്സൈസ് ഓഫിസറും, വിമുക്തി കോഡിനേറ്ററുമായ പ്രമോദ് പി.പി. നിർവഹിച്ചു.വിദ്യാർത്ഥികളുമായുള്ള ഒരു പാട് നേരിട്ട അനുഭവങ്ങൾ വിശദീകരിച്ചു.രക്ഷിതാക്കൾക്കുള്ള അമിത വിശ്വാസമാണ് ഒരു പരിധിവരെ കുട്ടികൾക്ക് ഈ വിപത്തിൽ അകപ്പെടാൻ അവസരമൊരുക്കുന്നതെന്നും അത് കൊണ്ട് ഓരോ രക്ഷിതാക്കളും ജാഗ്രതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷധികാരി രുദ്രൻ വാരിയത്ത് സ്വാഗതം പറഞ്ഞു.മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ,മുൻ മൈത്രി പ്രസിഡന്റ് ആസാദ് ഇളയേടത്ത്, വായനശാല വൈസ് പ്രസിഡന്റ് എ.ടി.അലി.വായനശാല ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു