25 April 2024 Thursday

ഷോക്കേറ്റ് വീണ ഓലഞ്ഞാലി കിളിക്ക് പുതുജീവൻ നൽകി എടപ്പാളുകാർ

ckmnews

ഷോക്കേറ്റ് വീണ ഓലഞ്ഞാലി കിളിക്ക് പുതുജീവൻ നൽകി എടപ്പാളുകാർ


എടപ്പാൾ:കഴിഞ്ഞ ദിവസം എടപ്പാൾ  പൊന്നാനി റോഡിലാണ് ഷോക്കേറ്റ് വിണ കിളിയെ അതു വഴി വാഹനമോടിച്ച് വന്ന

എടപ്പാൾ സ്വദേശികളായ അഭിജിത്ത്, രാജേഷ് വെങ്ങിണിക്കര  ചുറ്റും കൂടിയവരും വെള്ളം നൽകിയും,ശുശ്രൂഷിച്ചും അരമണിക്കൂറിലേറെ സമയം എടുത്ത് ഓലഞ്ഞാലി കിളിക്ക് പുതുജീവൻ നൽകിയത്.ഓലഞ്ഞാലി കിളി കുറച്ചു നേരം ഇവരുടെ കൂടെ തന്നെ ഇരുന്നു.വീണ്ടും ജിവതത്തിലേക്ക് എത്തിച്ചവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തും ,പിന്നിട് പറന്ന് പോവുകയും ചെയ്തു.