25 April 2024 Thursday

സിൽവർ സ്റ്റാർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്‌ നന്നംമുക്ക് ശുചിത്വ പരിപാടികൾക്ക് തുടകമായി

ckmnews

സിൽവർ സ്റ്റാർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്‌ നന്നംമുക്ക് ശുചിത്വ പരിപാടികൾക്ക് തുടകമായി


ചങ്ങരംകുളം:സിൽവർ സ്റ്റാർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്‌ നന്നംമുക്ക് ശുചിത്വ പരിപാടികൾക്ക് തുടകമായി.മലപ്പുറം നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ക്ലീൻ ഇന്ത്യ.2.0 പരിപാടിയുടെ രണ്ടാംഘട്ട ശുചിത്വ ഭാരതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് നന്നംമുക്കിന്റെ വിവിധ ഭാഗങ്ങളിൽ തുടക്കമായത്.ക്ലബ്‌ പ്രസിഡന്റ്‌ വിഎം  സിദ്ധിക്ക് ശുചിത്വ ഭാരതം സന്ദേശം കൈയ്മാറി. തുടർന്ന് കേരളപിറവി ദിനത്തിൽ നടത്താനുദ്ദേശിക്കുന്ന  മൂന്നാഘട്ട പരിപാടിയുടെ ഭാഗമായി നടത്തേണ്ട കാര്യങ്ങളുടെ മാർഗരേഖ ക്ലബ്ബ് പ്രവർത്തകർക്ക് നൽകി.നന്നംമുക്ക് ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡ് മെമ്പർ റഹീസ അനീസ് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.പത്താം വാർഡ് മെമ്പർ റഷീന റസാഖ് ആശംസകൾ അറിയിച്ചു.സിൽവർ സ്റ്ററിന്റ ഭാരവാഹികളായ സെക്രട്ടറി ഷെബീർ.ട്രഷറർ ഹർഷദ്. പ്രവാസി പ്രതിനിധി റിഷാദ്, ഷറഫുദീൻ സിവി.ജോയിൻ സെക്രെട്ടറി അഫ്സൽ നവാസ് എംഎൻ , അനസ്,  ജാസി ഉബൈദ്, നൗഷാദ്. കെഎം  സിനാൻ,സൽമാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.