29 March 2024 Friday

എത് അന്യേഷണത്തിനും ആയിരം വട്ടം തയ്യാര്‍:മന്ത്രി കെടി ജലീല്‍

ckmnews

ഏതന്വേഷണത്തിനും ആയിരംവട്ടം തയ്യാർ:മന്ത്രി കെ ടി ജലീൽ


എടപ്പാൾ:UAE കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാറാണെന്ന് മന്ത്രി കെ ടി ജലീൽ. ഇക്കാര്യം ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ? 

ഞാനും എൻ്റെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന്‌ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാൻ്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് കോറണ്ടൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു.