24 April 2024 Wednesday

എക്സൈസിന്റെ വിമുക്തി മിഷന്റെ ഭാഗമായി ലഹരിക്കെതിരെ ദീപം തെളിയിച്ചു

ckmnews

എക്സൈസിന്റെ വിമുക്തി മിഷന്റെ ഭാഗമായി ലഹരിക്കെതിരെ ദീപം തെളിയിച്ചു


എടപ്പാൾ: ലഹരിമുക്ത കേരളം സുന്ദര കേരളം എന്ന സന്ദേശം ഉയർത്തി എക്സൈസ് എടപ്പാളിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. വിമുക്തി മിഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.എക്സൈസ് ഇൻസ്പെക്ടർ ഇ ജിനീഷ്,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ആർ അനീഷ്, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.ബാബുരാജ് എക്സൈസ് നന്ദി പറഞ്ഞു.