22 February 2024 Thursday

ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതി ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് മരിച്ചു

ckmnews

മുണ്ടക്കയം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ വീണ യുവതി ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് മരിച്ചു. പീരുമേട് കരദിക്കുഴി എസ്റ്റേറ്റ് ലയത്തിലെ അലക്സാണ്ടറിന്റെ ഭാര്യ സുശീല(48)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.15-ഓടെ കൊല്ലം-ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനത്തിനും പുല്ലുപാറയ്ക്കും ഇടയിൽ ചുഴുപ്പിലിലായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.