25 March 2023 Saturday

ആരാധനാലയത്തിന്റെ ശൌചാലയത്തിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, 18 കാരന്‍ പിടിയില്‍

ckmnews

കോട്ടയം : സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ആരാധനാലയത്തിലെ ശൌചാലയത്തിൽ കയറ്റി പീഡിപ്പിച്ച യുവാവ് പിടിയിൽ. വെള്ളൂര്‍ വടകര സ്വദേശി 18 കാരനായ അൻസിലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ ശൌചാലയത്തിൽ വച്ചാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തന്നെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രരകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് യുവാവിന്റെ  അറസ്റ്റ്  രേഖപ്പെടുത്തി