28 March 2024 Thursday

മലപ്പുറം ജില്ലയില്‍ ഇന്ന് 395 പേര്‍ക്ക് കൂടി കോവിഡ്

ckmnews

മലപ്പുറം ജില്ലയില്‍ ഇന്ന് 395 പേര്‍ക്ക് കൂടി കോവിഡ്


മലപ്പുറം ജില്ലയില്‍ ഇന്ന് 395 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയും അതികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.377 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 11 ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 13 പേരുടെ ഉറവിടം അറിയാത്തവരാണ്.364 പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്വരുമായി അടുത്ത് ഇടപഴകിയവരാണ്.രോഗം ബാധിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 13 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്.1883 പേര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജില്ലയില്‍ 41934 പേരാണ് ഇത് വരെ പ്രത്യേക നിരീക്ഷണത്തില്‍ ഉള്ളത്.