25 April 2024 Thursday

കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി

ckmnews

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു


കോഴിക്കോട്​: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വയനാട് തരുവണ കരിങ്ങാരി വി.പി. ഇബ്രാഹിം(58)  ആണ് മരിച്ചത്.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി.അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിതസയിലായിരുന്നു. ഭാര്യ: നൂര്‍ജ. മക്കള്‍: ഫൈസല്‍,ഫായിസ്,ഫൗസിയ.ആഗസ്​റ്റ്​ ഏഴിനാണ്​ ദുബൈയിൽനിന്ന്​ 184 യാത്രക്കാരും ആറുജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്​സ്​ 1344 എയർ ഇന്ത്യ എക്​സ്​പ്രസ്​ റൺവേയിൽനിന്ന്​ തെന്നിമാറി താഴേക്ക്​ പതിച്ചത്​. പൈലറ്റും സഹ​പൈലറ്റുമടക്കം 18 പേർ അപകടത്തിൽ മരിച്ചിരുന്നു. ഒരാൾ പിന്നീട്​ ചികിത്സയിലിരിക്കേ മരിച്ചു.,