28 March 2024 Thursday

വാഹന പരിശോധനയ്ക്കിടെ ചിറക്കൽ സ്വദേശിയായ ബൈക്ക് മോഷ്ടാവ് പിടിയിൽ

ckmnews


കുന്നംകുളം: വാഹന പരിശോധനയ്ക്കിടെ ചിറക്കൽ സ്വദേശിയായ ബൈക്ക് മോഷ്ടാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി മുക്കൂട്ടയിൽ വീട്ടിൽ  മനേഷ് (19) നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ നിധിന്റെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.