23 April 2024 Tuesday

നാസ്കോ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മീലാദ് കോൺഫ്രൻസ് 25ന് കാളാച്ചാലിൽ നടക്കും

ckmnews

നാസ്കോ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മീലാദ് കോൺഫ്രൻസ് 25ന് കാളാച്ചാലിൽ നടക്കും


ചങ്ങരംകുളം:നാസ്കോ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മീലാദ് കോൺഫ്രൻസ് 25ന് ചൊവ്വാഴ്ച കാലത്ത് 9 മുതൽ വൈകിയിട്ട് 9 വരെ കാളാച്ചാൽ നാസ്കോ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മർക്കസ് പ്രസിഡണ്ട് സയ്യിദ് അലി ബാഖഫി തങ്ങൾ,മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.വൈകിയിട്ട് നൂർ സാദാത്ത് സയ്യിദ് ബായാർ തങ്ങൾ സമാപന ദുആ നടത്തും.സമാപന പരിപാടിയിൽ സയ്യിദ് ജമലുലൈലി തങ്ങൾ,മുത്തന്നൂർ തങ്ങൾ,കൂരിക്കുഴി തങ്ങൾ,കല്ലടിക്കോട് തങ്ങൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.നാസ്കോ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ അബ്ദുൽ ജലീൽ ബദവി,സ്വാതതസംഘം കൺവീനർ അനീർ അഷ്ഹരി കാഞ്ഞിയൂർ,മരക്കാർ മുസ്ലിയാർ മൂതൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു