20 April 2024 Saturday

ഒടിടി അശ്ലീല സിനിമ: കൂടുതൽ പരാതിക്കാർ രംഗത്ത്

ckmnews

ഒടിടി അശ്ലീല സിനിമ: കൂടുതൽ പരാതിക്കാർ രംഗത്ത്


തിരുവനന്തപുരം ∙ ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാനുള്ള അശ്ലീല ചിത്രത്തിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചുവെന്നാരോപിച്ച് വെങ്ങാനൂർ സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ നടിമാർ ഉൾപ്പെടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. മലപ്പുറം സ്വദേശിയായ യുവതി സിറ്റി പൊലീസ് കമ്മിഷണർക്കും ആലപ്പുഴ സ്വദേശിയായ യുവതി കോവളം പൊലീസിലും പരാതി നൽകി.


നടിയുടെ പരാതിയിൽ അന്വേഷണം നടത്താൻ സൈബർ പൊലീസിനു കൈമാറിയതായ‍ി സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ച യുവാവ് കമ്മിഷണർക്കു നൽകിയ പരാതിയാണ് കേസെടുക്കാൻ നിർദേശിച്ച് വിഴിഞ്ഞം പൊലീസിനു നൽകിയത്.