20 April 2024 Saturday

അക്കിത്തം സാഹിത്യോത്സവം 2022, ദേശിയ സെമിനാറിന് വള്ളത്തോൾ വിദ്യാപീoത്തിൽ തുടക്കമായി

ckmnews

അക്കിത്തം സാഹിത്യോത്സവം 2022, ദേശിയ സെമിനാറിന് വള്ളത്തോൾ വിദ്യാപീoത്തിൽ തുടക്കമായി


എടപ്പാൾ:അക്കിത്തം സാഹിത്യോത്സവം 2022, ദേശിയ സെമിനാറിന് വള്ളത്തോൾ വിദ്യാപീoത്തിൽ തുടക്കമായി.എടപ്പാൾ :അക്കിത്തം കവിത "ജീവോ ബ്രഹൈവ" മുരളി പുറനാട്ടുകര ച്ചൊല്ലി കൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.അക്കിത്തം ചായാ ചിത്രത്തിന് മുന്നിൽ വിശിഷ്ടാഥിതികൾ പുഷ്പാർച്ചന നടത്തി, റ സ്വാഗത സംഘം ഭാരവാഹികളും വിശിഷ്ടാഥിതികളും ചേർന്ന് ഭദ്രദീപം കൊളുത്തി അനുസ്മരണ സമ്മേളനവും, ദേശിയ സെമിനാറും ഉദ്ഘാടനം ചെയ്തു."ആധുനിക ഭാരതിയ കവിതയിൽ" എന്ന വിഷയത്തെ കുറിച്ച് വിവിധ ഭാഷാ കവികൾ പ്രബന്ധം അവതരിപ്പിച്ചു.വാടാത്ത താമര മനസ്സിനുള്ളിൽ എപ്പോഴും സുക്ഷിക്കുകയും,കണ്ണിരിൻ്റെ നനവ് പൂണ്ട ഹാസ്യം കവിതകളിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്ത കവിയാണ് അക്കിത്തമെന്നു് ആമുഖ പ്രഭാഷണത്തിൽ

എസ്.കെ.വസന്തൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.ആത്മവഞ്ചനയുടെ മുഖം മൂടി വലിച്ചു കീറിയ, നേരിൻ്റെ പാത തെളിയിച്ച കവിയാണ് അക്കിത്തമെന്നും,ഒരു വ്യവസ്ഥയ്ക്കും അനുകൂലമായി കവിതകൾ രചിക്കാതെ, ഒരു ചട്ടക്കൂടിലും കവിതകളെ ഒതുക്കാത്താതെ മനുഷ്യത്തത്തെ കവിതയിലേക്ക് ആവാഹിച്ച കവിയാണ് അക്കിത്തം എന്നും 

ഡോ.കമലേഷ്കുമാർ വർമ്മ അഭിപ്രായപ്പെട്ടു.ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ആധുനിക കവിതയിലേക്കുള്ള ഒരു വഴിത്തിരിവായിയിരുന്നു എന്നും, വീണ്ടും വീണ്ടും പഠിക്കേണ്ട കൃതിയാണ് ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസമെന്നും ഗുജറാത്തിലും ആധുനികതയുടെ വക്താക്കൾ ഉയർന്നെഴുന്നേറ്റിരിക്കുന്നു എന്നും

ഡോ.പ്രബോധ് വാസുദേവ് പരീക്ക്  പ്രഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു.പി.പി.മോഹൻദാസ്, ടി.വി.ശൂലപാണി വാര്യർ അഡ്വ:കെ.വിജയൻ, അജിതൻ പള്ളിപ്പാട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.