24 April 2024 Wednesday

താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളര്‍ത്തി യുവാവ് പിടിയില്‍

ckmnews

മലപ്പുറം:താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ യുവാവ് പിടിയിലായി.നിലമ്പൂര്‍ നീലാഞ്ചേരി കാട്ടുപ്പാറവീട്ടില്‍ മുഹമ്മദ് റാഷിദ്(26)ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ശ്രീ ഖലാമുദ്ധീന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ മങ്കട ചേരിയംദേശത്ത് വാർഡ് 6 ൽ 42ാം നമ്പർ വീട്ടിന്റെ പിൻഭാഗത്ത് ഉദ്ദേശം രണ്ടര മീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് നിയമം മൂലം നിരോധിക്കപ്പെട്ട കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പൂര്‍ണ്ണ വളര്‍ച്ച എത്താത്ത 6 ചെടികളാണ് പ്രതി നട്ടുവളർത്തിയത്.ഈ വീട്ടിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു പിടിയിലായ റാഷിദ്.റെയ്ഡിൽ സർക്കിൾ ഇൻസ്പക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്.കെ, മുഹമ്മദ് മുസ്തഫ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രഭാകരൻ പള്ളത്ത്, കൃഷ്ണൻ മരുതാടൻ, ജിനരാജ്.കെ ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി സലീന എന്നിവരും പങ്കെടുത്തു.