24 April 2024 Wednesday

പൊതുസ്ഥലത്ത് ഉപേക്ഷിച്ച മാലിന്യം സ്ഥാപനത്തിൽ കൊണ്ടുവന്നിട്ടത് സംഘർഷാവസ്ഥയുണ്ടാക്കി

ckmnews

പൊതുസ്ഥലത്ത് ഉപേക്ഷിച്ച മാലിന്യം സ്ഥാപനത്തിൽ കൊണ്ടുവന്നിട്ടത് സംഘർഷാവസ്ഥയുണ്ടാക്കി


ചങ്ങരംകുളം:പൊതുസ്ഥലത്ത് ഉപേക്ഷിച്ച മാലിന്യം സ്ഥാപനത്തിൽ കൊണ്ടുവന്നിട്ടത് സംഘർഷാവസ്ഥയുണ്ടാക്കി.കഴിഞ്ഞ ദിവസം രാത്രി ചങ്ങരംകുളം ടൗണിലാണ് സംഭവം.ആലംകോട് പഞ്ചായത്ത് ഭരണസമിതിയും ചങ്ങരംകുളത്തെ വ്യാപാരികളും സംയുകത യോഗം ചേർന്ന് കഴിഞ്ഞ ദിവസം ചങ്ങരംകുളം ടൗണിനെ മാലിന്യവിമുക്തമാക്കാൻ തീരുമാനമെടുത്തിരുന്നു.ഇതിന്റെ ഭാഗമായി ടൗണിലെയും ബസ്റ്റാന്റിലെയും മാലിന്യങ്ങൾ പഞ്ചായത്ത് തന്നെ ഹരിതകർമസേനയുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.എന്നാൽ വെള്ളിയാഴ്ച രാത്രി ടൗണിലെ ബസ്റ്റാന്റിൽ വീണ്ടും മാനിന്യം കൊണ്ടുവന്നിട്ടത് ശ്രദ്ധയിൽ പെട്ടതോടെ പഞ്ചായത്ത് പ്രസിഡണ്ട് വാർഡ് മെമ്പർ എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം പരിശോധിക്കുകയും സമീപത്തെ സ്ഥാപനത്തിൽ നിന്ന് ഉപേക്ഷിച്ചതാണെന്ന് തിരിച്ചറിയുകയും ചെയ്തു.പഞ്ചായത്ത് ജീവനക്കാർ ചേർന്ന് ഇതെ മാലിന്യം സ്ഥാപനത്തിനകത്ത് കൊണ്ടിട്ടതോടെ സ്ഥാപനത്തിലെ ജീവനക്കാരും പഞ്ചായത്ത് അധികൃതരും തമ്മിൽ വാക്കേറ്റം രൂക്ഷമാകുകയായിരുന്നു.തുടർന്ന് ചങ്ങരംകുളം പോലീസും വ്യാപാരികളും എത്തി പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ഇരുവിഭാഗങ്ങൾക്കും നിർദേശം നൽകി.ഉടമയുടെ അറിവില്ലാതെ സെക്യൂരിറ്റി ജീവനക്കാരനാണ് മാലിന്യം ബസ്റ്റാന്റിൽ കൊണ്ട് വന്നിട്ടതെന്ന് സ്ഥാപന ഉടമ പറയുന്നു.എന്നാൽ ഇത്തരത്തിൽ ടൗണിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ സിസി കേമറ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു